ഒരുക്കങ്ങൾ പൂർത്തിയാകുന്നു
കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ യൂത്ത്മൂവ്മെന്റിന്റേയും, കുമാരി സംഘത്തിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ യോഗത്തിന്റെ പ്രഥമ വൈസ് പ്രസിഡന്റായ ഡോ.പൽപ്പുവിന്റെ ജന്മദിനം സമുചിതമായി ആചരിക്കും. നവംബർ ആറിന് രാവിലെ 10ന് കട്ടപ്പന ടൗൺ ഹാൾ പരിസരത്തുനിന്നും യൂണിഫോം ധാരികളായ ആയിരക്കണക്കിന് യൂത്ത് മൂവ്‌മെന്റ് കുമാരി സംഘം പ്രവർത്തകർ നയിക്കുന്ന റാലി നടക്കും. കട്ടപ്പന മിനി സ്റ്റേഡിയത്തിൽ സമാപിക്കുന്ന റാലി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അധ്യക്ഷനായിരിക്കും. കട്ടപ്പന നഗരസഭ ചെയർമാൻ അഡ്വ.മനോജ് എം. തോമസ് മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം വനിതാ സംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീതാ വിശ്വനാഥ് അനുസ്മരണ പ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, വൈസ് പ്രസിഡന്റ് വിധു എ സോമൻ, ഇൻസ്‌പെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ മുരളീധരൻ, ഡയറക്ടർ ബോർഡ് അംഗം ഷാജി പുള്ളോലിൽ തുടങ്ങിയവർ സംസാരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.