തൊടുപുഴ: തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലെ ബ്ലഡ് ബാങ്കിന്റെയും പെയിൻ ക്ലീിനിക്കിന്റെയും ഉദ്ഘാടനം 31ന് ആശുപത്രി അങ്കണത്തിൽ നടത്തും. ബ്ലഡ് ബാങ്ക് ജോയിസ് ജോർജ്ജ് എം.പിയും, പെയിൻ ക്ലിനിക് മുനിസിപ്പൽ ചെയർപേഴ്സൺ മിനി മധുവും നിർവഹിക്കും. ഉച്ച്ക്ക 1 മണിക്ക് നടക്കുന്നചടങ്ങിൽ ആശുപത്രി ചെയർമാൻ ഡോ ജോസ്ഥ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിക്കും. ജോയിന്റെ എം.ഡി സ്റ്റീഫൻ രക്ത ദാന ഗ്രൂപ്പുകളെ ആദരിക്കും.ഐ.എം.എ പ്രസിഡന്റ് ഡോ. സി.വി.ജേക്കബ്ബ് ,ഇടുക്കി പ്രസ് ക്ലബ്ബ് പ്രസിഡന്റെ അഷറഫ് വട്ടപ്പാറ,മെഡിക്കൽ സുപ്രണ്ട് ഡോ. റ്റോമി മാത്യു, ദ്രോണാചര്യ തോമസ് മാഷ്, സാന്തനം ചാരിറ്റബിൾ പ്രസിഡന്റെ എം.എം.അൻസാരി എന്നിവർ പ്രസംഗിക്കും. മുൻദേശീയ അത് ലറ്റിക് താരം രാജേഷ് തോമസ് രക്തദാനം നൽകി ക്യാമ്പിന് തുടക്കം കുറിക്കും. ഇന്ന് മുതൽ നവംബർ 9 വരെ ആശുപത്രിയിൽ നടക്കുന്ന സ്ട്രോക് ക്യാമ്പിനെ സംബന്ധിച്ച് ന്യുറോ സർജൻ ഡോ. ഇമ്മാനുവൽ ജെ. താസ്, പെയിൻ ക്ലിനിക്കിനെ സംബന്ധിച്ച് അനസ് തേഷ്യോളജിസ്റ്റ് ഡോ. ഡോ.അശ്വനി കുമാർ എന്നിവർ സംസാരിക്കും.