തൊടുപുഴ: ശബരിമല ഉത്സവ ത്തോടനുബന്ധിച്ച് സ്പെഷ്യൽ പൊലീസ് ഓഫീസർമാരായി സർവ്വീസിൽ നിന്നും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർ, എക്സ് സർവ്വീസ് മാൻ, എക്സ് എൻ.സി.സി വിഭാഗത്തിൽപ്പെട്ട് 30 പേരെ തൊടുപുഴ സബ്ബ് ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കും. പ്രതിമാസം 645 രൂപ വേതനം നിശ്ചയിച്ചിട്ടുണ്ട്. 60 ദിവസത്തേക്ക് ശബരിമലയുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ല ഉൾപ്പെടുന്ന സ്ഥലങ്ങളിൽ സേവനം അനുഷ്ടിക്കണം. താൽപ്പര്യമുള്ള റിട്ട: പൊലീസ്, എക്സ് സർവ്വീസ് മാൻ, എക്സ്. എൻ.സി.സി വിഭാഗത്തിൽ പ്പെട്ടവർ രേഖകളും, ബയോഡാറ്റയും സഹിതം 31ന് ഉച്ചക്ക് 12ന് മുമ്പായി തൊടുപുഴ ഡെപ്യുട്ടി പൊലീസ് സുപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണമെന്ന് ഡെപ്യുട്ടി പൊലീസ് സുപ്രണ്ട് അറിയിച്ചു.