അടിമാലി: അടിമാലി ഉപജില്ലാ കലോത്സവം നവംബർ ഏഴ് എട്ട് തിയതികളിൽ അടിമാലി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും .8 വേദികളിലായി 1400 ഓളം പ്രതിഭകൾ മത്സരത്തിൽ മാറ്റുരക്കും. അടിമാലി മേഖലയിലെ എട്ട് പഞ്ചായത്തുകളുടെ സാന്നിധ്യം കലോത്സവ നഗരിയിൽ ഉണ്ടാകുമെന്ന് അടിമാലി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ കെ.ടി സാബു പറഞ്ഞു.മന്ത്രി എം.എം മണി എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവർ കലോത്സവത്തിന്റെ മുഖ്യരക്ഷാധികാരികളും എം.എൽ.എമാരായ എസ്. രാജേന്ദ്രൻ, റോഷി അഗസ്റ്റിൻ ഇടുക്കി എം .പി ജോയ്സ് ജോർജ്ജ് എന്നിവർ കലോത്സവത്തിന്റെ രക്ഷാധികാരികളുമാണ്.