hh
രാജാക്കാട് നടത്തിയ ബോധവൽക്കരണ സെമിനാർ വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ ഉദ്ഘാടനം ചെയ്യുന്നു.

രാജാക്കാട്: സ്ത്രീയുടെ അവകാശത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിനായി പുതിയ തലമുറക്ക് കരുത്ത് പകരേണ്ടത് അത്യന്താപേക്ഷിതമാണെന്നും,ആകാശത്തിന് കീഴിലും ഭൂമിക്ക് മുകളിലുമായിട്ടുള്ള സ്ത്രീകളുടെ ഏത് വിഷയത്തിലും വനിതാ കമ്മീഷൻ ഇട പെടുമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം.സി ജോസഫൈൻ രാജാക്കാട്ടിൽ പറഞ്ഞു. സംസ്ഥാന വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ രാജാക്കാട് പഞ്ചായത്തിലെ സ്ത്രീകൾക്ക് വേണ്ടി നടത്തിയ ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോസഫൈൻ.സമൂഹത്തിൽ സ്ത്രീയുടെ പദവികളെക്കുറിച്ച് സ്ത്രീകളെയും വളർന്ന് വരുന്ന പുതിയ തലമുറയേയും ബോധവൽക്കരിക്കുന്നതിനായി സംസ്ഥാന വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ നിരവധി പദ്ധതികൾ നടപ്പിലാക്കിവരുന്നതിന്റെ ഭാഗമായിട്ടാണ് രാജാക്കാട് ഗ്രാമ പഞ്ചായത്തിന്റേയും, കുടുംബശ്രീ സി ഡി എസ്സിന്റേയും സഹകരണത്തോടെ സ്ത്രീ അവകാശവും പദവിയും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചത്.പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് സതി കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ സുധാ രാജൻ സ്വാഗതം ആശംസിച്ചു. സൈബർ നിയമങ്ങളെക്കുറിച്ച് ഇടുക്കി സൈബർ സെൽ സിവിൽ പോലീസ് ഓഫീസർ മോബിൻ എൽദോയും, പോക്‌സോ നിയമങ്ങളെക്കുറിച്ച് അഡ്വ.എം.എസ് താരയും ക്ലാസ്സ് നയിച്ചു.വനിതാ കമ്മീഷൻ അംഗങ്ങളായ ഇ.എം രാധ, ഷിജി ശിവജി,ബ്ലോക്ക് മെമ്പർ റെജി പനച്ചിക്കൽ, ടി.എം കമലം,എ.ഡി സന്തോഷ്,ബിന്ദു സതീശൻ, ഇന്ദിര സുരേന്ദ്രൻ, ബെന്നി പാലക്കാട്ട്, കെ.കെ രാജൻ,ഗീത പ്രസാദ്,ശോഭന രാമൻകുട്ടി,ബിജി സന്തോഷ്, ടീന രാജൻ, മോളി ജോണി എന്നിവർ പ്രസംഗിച്ചു.കുടുംബശ്രീ പ്രവർത്തകരും വിദ്യാർത്ഥിനികളുമടക്കം നിരവധിപ്പേർ പങ്കടുത്തു.