തൊടുപുഴ: പുറപ്പുഴ മൂവേലിൽ ഉമാമ ഹേശ്വര ക്ഷേത്രത്തിൽ രണ്ടാമത് പഞ്ച രുദ്ര മഹായജ്ഞം ഇന്ന് മുതൽ 6 വരെ നടത്തും. ഇല്ലത്തപ്പൻ കാവ് ജനാർദ്ദനൻ നമ്പൂതിരി ആചാര്യനായിരിക്കും. മണയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരി അമ്പലക്കാട് , കേശവൻ നമ്പൂതിരിയും കാർമ്മികത്വം വഹിക്കും. സിനിമാ താരം ബാബു നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ഇന്ന് രാവിലെ 8ന് കാഞ്ഞിരമറ്റം മഹദേവ ക്ഷേത്രത്തിൽ നിന്നും വിഗ്രഹ ഘോഷയാത്ര ആരംഭിക്കും. വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണത്തിന് ശേഷം 11.30ന് പുതുച്ചിറക്കാവ് ക്ഷേത്രത്തിൽ എത്തിച്ചേരും. 10ന് വിശേഷാൽ ആയില്യ പൂജ നടക്കും. വൈകിട്ട് 4ന് പുതുച്ചിറക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും മൂവേലി ക്ഷേത്രത്തിലേക്ക് വിഗ്രഹ ഘോഷയാത്ര നടക്കും. 5ന് ഭദ്രദീപ പ്രതിഷ്ഠ,തുടർന്ന് സിനിമതാരം ബാബുനമ്പൂരിരി ഉദ്ഘാടനം ചെയ്യും. ജനാർദ്ദനൻ നമ്പൂതിരി അമ്പലക്കാട് ദുദ്ര സന്ദേശം നൽകും. നാട്യാ ചര്യൻ ഫാക്ട് മോഹനന് ബാബു നമ്പൂതിരി രുദ്ര കീർത്തി പുരസ് കാരം നൽകും. പിരളിയിൽ ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. 2ന് രാവിലെ സഹസ്ര നാമജപം, മൃത്യുഞ്ജയഹോമം, പഞ്ചരുദ്ര മഹാകലശ പൂജ, മഹാകലശാഭിഷേകം, വിശേഷാൽ ദീപാരാധന, 1.15ന് പ്രസാദ ഊട്ട് , വൈകിട്ട് 4ന് സമുഹഭജൻ 3ന് രാവിലെ പതിവ് പൂജകൾ, 8ന് വേദസാരഷോ ഢശഗണപതി പൂജ 11ന് മഹാ കലശാഭിഷേകം, വിശേഷാൽ ദീപാരാധന, വൈകിട്ട് 5ന് ദക്ഷിണാമൂർത്തി പൂജ, 4ന് രാവിലെ പതിവ് പൂജകൾ 8ന് നവഗ്രഹപൂജ, വൈകിട്ട് 5ന് രാമേശ്വര ശിവസങ്കൽപ പൂജ, തിങ്കളാഴ്ച രാവിലെ 9ന് പഞ്ചരുദ്ര മഹാമന്ത്ര പൂജ, ചൊവ്വാഴ്ച രാവിലെ 9ന് മഹാരുദ്ര കലശാഭിഷേകം, 12ന് യജ്ഞ സമർപ്പണം ,മഹാപ്രസാദ ഊ ട്ട് എന്നിവ നടക്കു മെന്ന് ക്ഷേത്രം ഭരണസമിതി പ്രസിഡന്റ ഗോപാലൻനായർ, സെക്രട്ടറി പി.ആർ. ഓമനകുട്ടൻ, ജോ: സെക്രട്ടറി ടി.ജി.ഷാജി , ട്രഷറർ രാധാകൃഷൻ എന്നിവർ അറിയിച്ചു.