intelock
രാജാക്കാട് പ്രൈവറ്റ് ബസ്റ്റാന്റിൽ ഇന്റർലോക്ക് കട്ടകൾ പാകുന്നു

രാജാക്കാട്: കുണ്ടും കുഴിയും നിറഞ്ഞ വെള്ളക്കെട്ടായ രാജാക്കാട് പഞ്ചായത്ത് പ്രൈവറ്റ് ബസ്റ്റാന്റിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നു. കുഴികൾ നികത്തി ഇന്റർലോക്ക് കട്ടകൾ പതിപ്പിക്കുന്ന ജോലികൾ ആരംഭിച്ചു. പഞ്ചായത്തിന്റെ ഏഴുലക്ഷം രൂപ ഉപയോഗിച്ചാണ് ജോലികൾ ചെയ്യുന്നത്. നിരവധി യാത്രക്കാർ എത്തുന്ന ബസ്റ്റാന്റിന്റെ ശോചനീയാവസ്ഥ മൂലം ബസ്സുകൾ ഇറങ്ങുവാൻ മടിക്കുന്ന അവസ്ഥയായിരുന്നു. കുണ്ടും കുഴിയും നിറഞ്ഞ സ്റ്റാന്റിൽ മഴക്കാലത്ത് രൂപപ്പെടുന്ന വലിയ വെള്ളക്കെട്ട് വ്യാപാരികൾക്കും കാൽനട യാത്രികർക്കും ഏറെ പ്രതിസന്ധിയായിരുന്നു. ഇതിനെതിരേ പ്രതിക്ഷേധങ്ങളും ഉയർന്ന സഹാചര്യത്തിൽ ശാശ്വത പരിഹാരം കാണുന്നതിനായി കുഴികൾ നികത്തി ഇന്റർ ലോക്ക് കട്ടകൾ പാകുന്നതിന് തീരുമാനിക്കുകയും ഏഴുലക്ഷം രൂപാ വകയിരുത്തുകയും ചെയ്തത്. യാത്രാ സൗകര്യം സുഗമമാക്കുന്നതിനൊപ്പം സ്റ്റാന്റിൽ പ്രവർത്തിക്കുന്ന കംഫർട്ട് സ്റ്റേഷനും പുതുക്കി നിർമ്മിക്കുന്നതിന് നടപടികൾ ആരംഭിച്ചിട്ടുണ്ട്. 27ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.