വെള്ളത്തൂവൽ: കഴിഞ്ഞ കാലവർഷത്തിൽ റോഡിലേക്ക് ഇടിഞ്ഞ് വീണ മണ്ണ് നീക്കം ചെയ്യാത്തതിനാൽ വെള്ളത്തൂവലിൽ ഗതാഗത തടസ്സം രൂക്ഷമായി. അടിമാലി- വെള്ളത്തൂവൽ റോഡിൽ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷന് താഴെയാണ് മണ്ണിടിഞ്ഞ് വീണ് ഗതാഗത തടസ്സം ഉണ്ടായിരിക്കുന്നത്. ചെറിയായി കിടക്കുന്നതിനാൽ കാൽനടയാത്ര പോലും ദുഷ്കരമാണ്. ഇവിടെ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും ചെളിയിൽ താഴുന്നതും പതിവായി. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരാണ് ഇതുവഴി കടന്ന് പോകുന്നത്.മണ്ണ് മാറ്റി ഗതാഗതം സുഗമമാക്കാൻ അധികാരികളുടെ അനങ്ങാപ്പാറ നയത്തിൽ നാട്ടുകാരിൽ പ്രതിഷേധം ശക്തമാണ്.
തേനീച്ച വളർത്തൽ പരിശീലനം
ഉടുമ്പന്നൂർ: കേരളാ ഓർഗാനിക് ഡെവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 6 ന് രാവിലെ 10 മുതൽ സൊസൈറ്റി ഹാളിൽ ഒരു ദിവസത്തെ സൗജന്യ തേനീച്ച വളർത്തൽ പരിശീലനം നൽകുന്നു. ഹോർട്ടികോർപ്പിന്റെ പരിശീലകനായ ടി.എം സുഗതൻ, ഹണി മാനേജരായ ജോർജ്ജ് വർഗീസ്, സെക്രട്ടറി ടി.കെ രവീന്ദ്രൻ എന്നിവർ ക്ളാസ് നയിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862-271555, 6282967479.
സാഹിത്യ സംഗമം നടന്നു
തൊടുപുഴ: സാഹിത്യ വേദിയിൽ ''മഹാഭാരതത്തിലൂടെ പഠനയാത്ര" നടത്തി. എ.ആർ നാരായണൻ നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് ആരതി ഗോപാൽ അദ്ധ്യക്ഷത വഹിച്ചു.
മികച്ച സന്നദ്ധ സംഘടന അവാർഡ് : അപേക്ഷ ക്ഷണിച്ചു
തൊടുപുഴ: 2017-18 വർഷത്തിൽ മികച്ച പ്രകടനം നടത്തിയ ജില്ലയിലെ നെഹ്രു യുവകേന്ദ്രയിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന യൂത്ത് ക്ളബുകൾക്ക് അവാർഡ് നൽകുന്നു. പൂരിപ്പിച്ച അപേക്ഷ 5 ന് വൈകിട്ട് 3 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862-222670