കട്ടപ്പന: വെള്ളയാംകുടിയിൽ വാഹനമിടിച്ച് സഹോദരങ്ങളായ സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് പരിക്ക്. റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ മുളകരമേട് ഇളപ്പുങ്കൽ ജോസിന്റെ മക്കളായ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ തെരേസ ജോസഫ്, മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ഏയ്ഞ്ചൽ മരിയ ജോസഫ് എന്നിവരെയാണ് എതിരെ വന്ന ജീപ്പ് ഇടിച്ചത്. സെന്റ് ജെറോംസ് സ്‌കൂൾ വിദ്യാർത്ഥിനികളായ ഇരുവരും റോഡിന് മറുവശത്തേയ്ക്ക് കടന്നപ്പോഴാണ് വാഹനമിടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇരുവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ തെരേസ ജോസഫിന്റെ കാലിന് ഒടിവ് ഉണ്ടായതായി കണ്ടെത്തി.

 നിരന്തര അപകട മേഖല

നിരന്തര അപകടമേഖലയായ ഈ ഭാഗത്ത് കഴിഞ്ഞ ഒരാഴ്ച്ചയിലധികമായി ഹോം ഗാർഡിന്റെ സേവനം ലഭ്യമാകുന്നില്ല എന്ന് സകൂൾ ഹെഡ്മാസ്റ്റർ പി.എം തോമസ് പറഞ്ഞു.