കാഞ്ഞങ്ങാട്: കനത്തമഴയിലും മഹാളിരോഗവും പിടിപെട്ട് കൃഷിനാശം നേരിട്ട കവുങ്ങ് കർഷകർക്കായി പ്രത്യേക പാക്കേജ് അനുവദിക്കാൻ ആവശ്യപ്പെട്ട് കർഷകസംഘത്തിന്റെ നേതൃത്വത്തിൽ ഹൊസ്ദുർഗ് മിനിസിവിൽ സ്‌റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. കുന്നുമ്മൽ കേന്ദ്രീകരിച്ചുള്ള പ്രകടനത്തിൽ നൂറുകണക്കിന് കൃഷിക്കാർ അണിനിരന്നു. സമരം കർഷകസംഘം ജില്ലാ സെക്രട്ടറി സി.എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. എരിയാ പ്രസിഡൻറ് ബി. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി. നാരായണൻ, ടി.വി. കരിയൻ, സി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി മൂലകണ്ടം പ്രഭാകരൻ സ്വാഗതം പറഞ്ഞു.