കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൽ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളുമടക്കം സ്ഥാപിച്ച ബോർഡുകൾ നീക്കി തുടങ്ങി. ഇതേകുറിച്ചുള്ള ഹൈക്കോടതി ഉത്തരവ് പാലിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗം നഗരസഭ ചെയർമാൻ വിളിച്ചു. ബോർഡുകളും ബാനറുകളും സ്ഥാപിക്കാൻ അനുമതി വേണമെന്നും യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത സ്ഥലത്തെ ബോർഡുകൾ സ്ഥാപിക്കാവൂയെന്നുമാണ് തീരുമാനം. അനധികൃത ബോർഡുകൾ നാളെയോടെ നീക്കിയില്ലെങ്കിൽ പൊലീസ് സഹായത്തോടെ നീക്കും. യോഗത്തിൽ നഗരസഭ ചെയർമാൻ വി.വി. രമേശൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി. രാഘവൻ, ഡി.വി. ബാലകൃഷ്ണൻ, കെ. മുഹമ്മദ് കുഞ്ഞി, പത്മരാജൻ ഐങ്ങോത്ത്, എം. കുഞ്ഞികൃഷ്ണൻ, ഇബ്രാഹിം, സി.കെ. ബാബുരാജ്, അശോക്‌കുമാർ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കൃഷ്ണൻ കുട്ടമത്ത്, ശബരീശൻ, പള്ളികൈയ് രാധാകൃഷ്ണൻ, പ്രിയേഷ്, ബിൽടെക്ക് അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.