ബി.ടെക് പരീക്ഷാഫലം
ഒന്നും രണ്ടും സെമസ്റ്റർ കമ്പൈൻഡ് ബി.ടെക് സെഷണൽ അസസ്‌മെന്റ് (ഇന്റേണൽ) ഇംപ്രൂവ്‌മെന്റ് ഡിഗ്രി (പാർട്ട്-ടൈം ഉൾപ്പെടെ - 2007 അഡ്മിഷൻ മുതൽ) ഏപ്രിൽ 2018 പരീക്ഷാഫലം വെബ്‌സൈറ്റിൽ.
എം.സി.എ പരീക്ഷകൾ
അഫിലിയേറ്റഡ് കോളേജുകളിലെ (ഐ.ടി.ഇ.സി ഉൾപ്പെടെ), ഒന്നാം സെമസ്റ്റർ എം.സി.എ (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് - ഡിസംബർ 2018) ഡിഗ്രി പരീക്ഷകൾ ഡിസംബർ 5ന് ആരംഭിക്കും. ഓൺലൈൻ അപേക്ഷകൾ പിഴ കൂടാതെ 22 മുതൽ 26 വരെയും 160 രൂപ പിഴയോടെ 29 വരെയും സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് (ചെലാൻ ഉൾപ്പെടെ) 31നകവും എ.പി.സി നവംബർ 26നകവും സമർപ്പിക്കണം.
ടൈംടേബിൾ
30ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദ (സി.ബി.സി.എസ്.എസ് (2014 അഡ്മിഷൻ മുതൽ) + സി.സി.എസ്.എസ് (2013ഉം അതിനു മുൻപുമുള്ള അഡ്മിഷൻ) - നവംബർ 2018) പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പി.ജി ഹാൾടിക്കറ്റ്
15ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എ/എം.എസ് സി/ എം.കോം/എം.ടി.ടി.എം/എം.എസ്.ഡബ്ല്യു (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് - ഒക്‌ടോബർ 2018) പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ വെബ്‌സൈറ്റിൽ.