അപേക്ഷാ തീയതി നീട്ടി
അഫിലിയേറ്റഡ് കോളേജിലെ അഞ്ചും മൂന്നും സെമസ്റ്റർ ബിരുദ വിദ്യാർത്ഥികളുടെ ഇന്റേണൽ മാർക്കുകൾ ഓൺലൈൻ മുഖേന സമർപ്പിക്കേണ്ട തീയതി 17 വരെ നീട്ടി.
ടൈംടേബിൾ
24ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.എസ്‌സി മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (ഡിസംബർ 2017), പാർട്ട് രണ്ട് രണ്ടാം സെമസ്റ്റർ എം.എസ്‌സി മെഡിക്കൽ മൈക്രോബയോളജി/ബയോകെമിസ്ട്രി (സെപ്റ്റംബർ 2017) പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പ്രായോഗിക/വൈവ
ഒന്നാം വർഷ ബി.എസ്‌സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി (എം.ആർ.ടി സപ്ലിമെന്ററി) മേയ് 2017 പ്രായോഗിക/വൈവാ വോസി പരീക്ഷ 16ന് തലശേരി മലബാർ കാൻസർ സെന്ററിലെ കമ്മ്യൂണിറ്റി കോളേജിൽ നടത്തും.
പി.ജി പ്രായോഗിക പരീക്ഷകൾ
ഒന്നാം സെമസ്റ്റർ എം.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ഡിഗ്രിയുടെ (സി.സി.എസ്.എസ് - റഗുലർ/സപ്ലിമെന്ററി - നവംബർ 2018) പ്രായോഗിക പരീക്ഷ 16, 17 തീയതികളിൽ ഡിപ്പാർട്ട്‌മെന്റ് ഒഫ് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ വച്ചും ഒന്നാം സെമസ്റ്റർ എം.എസ്‌സി ക്ലിനിക്കൽ ആൻഡ് കൗൺസലിംഗ് സൈക്കോളജി ഡിഗ്രിയുടെ (സി.സി.എസ്.എസ് - റഗുലർ/സപ്ലിമെന്ററി - നവംബർ 2018) പ്രായോഗിക പരീക്ഷ 15, 16 തീയതികളിൽ സ്‌കൂൾ ഒഫ് ബിഹേവിയറൽ സയൻസിൽ വച്ചും നടത്തും.