തലശ്ശേരി: ഖത്തറിൽ തലശ്ശേരി സ്വദേശിയായ ഫംബ്ലിംങ്ങ് തൊഴിലാളി ജോലിക്കിടയിൽ വീണു മരിച്ചു. തലശ്ശേരി കോണോർ വയലിലെ അസീനാസിൽ എം.കെ. അൻഷാദ് (44) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടു കൂടിയാണ് അപകടം സംഭവിച്ചത്. അഞ്ച് വർഷമായി ഒരു കൺസ്ട്രക്ഷൻ കമ്പിനിയിൽ ജാലി ചെയ്തു വരികയായിരുന്നു. പരേതരായ മണക്കണ്ടത്തിൽ ഉമ്മർ, നബീസു എന്നിവരുടെ മകനായിരുന്നു. സനഹയാണ് ഭാര്യ. മക്കൾ: ഫാത്തിമ സുഹ, ഫാത്തിമ റിയ, മുഹമ്മദ് അൻഷാദ്. സഹോദരങ്ങൾ: മഷൂദ്, റഹീം, റിയാസ്, ഷാഹിന, അഫ്സത്ത്, നസറത്ത്.