കണ്ണൂർ: പി.ഡബ്ള്യു.ഡി റിട്ട. എക്സിക്യൂട്ടിവ് എൻജിനിയർ താണ ആശുപത്രിയ്ക്ക് സമീപം 'സായിസംഗീതി"ൽ എ.വി. സുരേന്ദ്രൻ (71) നിര്യാതനായി. കക്കാട് സായി സേവാ സമാജ് സെക്രട്ടറിയാണ്. കണ്ണൂർ സർവിസ് സഹകരണ ബാങ്ക് ഡയറക്ടറായിരുന്നു. ഭാര്യ: റിട്ട. പ്രൊഫസർ ഗീത സുരേന്ദ്രൻ (കണ്ണൂർ എസ്.എൻ. കോളേജ്). മകൾ: സായിപ്രിയ. മരുമകൻ: രജിത് (അബുദാബി). ഡെപ്യൂട്ടി കളക്ടറായിരുന്ന പരേതനായ വി. രാഘവൻ നായരുടെയും എ.വി. കാർത്ത്യായനി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: വസന്ത, മല്ലിക, ജയശ്രീ, രാധാകൃഷ്ണൻ (റിട്ട. സിൻഡിക്കേറ്റ് ബാങ്ക് ), വിജയരാഘവൻ (റിട്ട. ഫാർമസിസ്റ്റ്, പരിയാരം മെഡിക്കൽ കോളേജ്). സംസ്കാരം ഇന്ന് രാവിലെ 11ന് പയ്യാമ്പലത്ത്.