kannur-uni

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എം.ബി.എ (റഗുലർ - 2017 അഡ്മിഷൻ/സപ്ലിമെന്ററി) ജനുവരി 2018 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയം/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 26 വരെ സർവകലാശാലയിൽ സ്വീകരിക്കും.

പരീക്ഷ റദ്ദാക്കി

15 ന് നടന്ന മൂന്നാം സെമസ്റ്റർ എം.എസ്‌സി കംപ്യൂട്ടർ സയൻസിന്റെ പേപ്പർ കംപ്യൂട്ടർ ഗ്രാഫിക്‌സ് പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ 29ന് നടത്തും.

പ്രായോഗിക പരീക്ഷ

മൂന്നാം വർഷ ബി.എസ്‌സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി (സപ്ലിമെന്ററി - മേയ് 2017) ഡിഗ്രിയുടെ പ്രായോഗിക/വൈവ വോസി പരീക്ഷ 17, 27 തീയതികളിൽ തലശേരി മലബാർ കാൻസർ സെന്ററിലെ കമ്യൂണിറ്റി കോളേജിൽ നടത്തും.