കൂത്തുപറമ്പ്: വിലങ്ങാട് ഭാഗത്ത് നിന്നു കടത്തുകയായിരുന്ന മരുത് മരം കണ്ണവം ഫോറസ്റ്റ് അധികൃതർ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് വിലങ്ങാട് സ്വദേശി ബേബി എന്ന തോമസ് ജോസഫ് പിടിയിലായി. മരം കടത്താൻ ഉപയോഗിച്ച മിനിലോറിയും കസ്റ്റഡിയിലെടുത്തു.
വിലങ്ങാട് - കുറ്റല്ലൂർ ഭാഗങ്ങളിൽ മരംമുറി വ്യാപകമാണെന്ന പരാതിയെ തുടർന്ന് കണ്ണവം റേഞ്ച് ഓഫീസർ ഹരിലാലിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയതായിരുന്നു.
മഹാസരസ്വതി യജ്ഞം
നാളെ തുടങ്ങും
കൂത്തുപറമ്പ്:കശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മഹാസരസ്വതി യജ്ഞത്തിന് നാളെ പുറക്കളം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഹാളിൽ തുടക്കമാകും.വ്യാഴാഴ്ച വൈകിട്ട് 5.30ന് സാംസ്‌കാരിക സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വിജയദശമി നാളിൽ എഴുത്തിനിരുത്തലുണ്ടാകും..
വാർത്താസമ്മേളനത്തിൽ എൻ.ഹരീന്ദ്രൻ, കെ.മോഹനൻ, എൻ.പി.പ്രദീപൻ, എം.കെ.തരുൺ, പി.വി.പുരുഷോത്തമൻ എന്നിവർ സംബന്ധിച്ചു.