കാസർകോട്: ജാമിഅ സഅദിയ്യ അറബിയ്യ പ്രിൻസിപ്പലും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റുമായ നിബ്രാസുൽ ഉലമാ എ.കെ അബ്ദുർറഹ്മാൻ മുസ്ലിയാർ (77) നിര്യാതനായി. കോഴിക്കോട് ഫാറൂഖ് കോളജിന് സമീപം അണ്ടിക്കാടൻ കുഴിയിൽ പണ്ഡിത കുടുംബത്തിലണ് ജനനം. പിതാവ് അണ്ടിക്കാടൻ കുഴിയിൽ കുഞ്ഞഹമ്മദ് മുസ്ലിയാർ.
സ്വപരിശ്രമം കൊണ്ട് ഗോളശാസ്ത്രമുൾപ്പെടെ പല വിഷയങ്ങളിലും അവഗാഹം നേടി ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. 1985ൽ ജാമിഅ സഅദിയ്യയിൽ മുദരിസായി ചാർജെടുത്തു. 1996 മുതൽ സഅദിയ്യ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 2011 മുതൽ മുശാവറ വൈസ് പ്രസിഡന്റായി. കേരളത്തിനകത്തും പുറത്തുമായി നിരവധി ശിഷ്യന്മാരുണ്ട്.
ഭാര്യ: ഫാത്വിമ സഹ്ര, പരേതയായ ആഇശക്കുട്ടി. മക്കൾ: അബ്ദുൽ വഹാബ് (അജ്മാൻ), അബ്ദുൽ വാഹിദ് സഅദി (സിറാജുൽ ഹുദ), ജാബിർ (ദുബായ്), റബിഅ, റാഫിദ. മരുമക്കൾ: അബ്ദുൽ ഹമീദ് സഅദി (താമരശ്ശേരി), അബ്ദുൽ ജലീൽ സഖാഫി (പുത്തൂർ പാടം). സഹോദരന്മാർ: എ.കെ മഹ്മൂദ് മുസ്ലിയാർ, പരേതനായ എ.കെ.വി മൊയ്ദീൻ മുസ്ലിയാർ.