തൃക്കരിപ്പൂർ:ആർ.എസ്.എസ് സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി വിജയദശമി നാളിൽ പയ്യന്നൂർ ഖണ്ഡിന്റെ നേതൃത്വത്തിൽ നടക്കാവിൽ നിന്നു തൃക്കരിപ്പൂരിലേക്ക് പഥസഞ്ചലനം നടത്തി.
മിനി സ്റ്റേഡിയത്തിൽ ചേർന്ന പൊതുയോഗം ആർ എസ് എസ് സംസ്ഥാന കാര്യസദസ്യൻ വി.കെ. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഖണ്ഡ് സംഘചാലക് കെ.രാമചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. കണ്ണൂർ വിഭാഗ് കാര്യവാഹ് എം. തമ്പാൻ, പയ്യന്നൂർ ജില്ല കാര്യവാഹ് പി. രാജേഷ് എന്നിവർ സംസാരിച്ചു.