തലശേരി തലശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൂത്തുപറമ്പ് പോരാളി പുഷ്പനെ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സന്ദർശിച്ചു. ഇന്നലെ രാവിലെയാണ് കോടിയേരി ആശുപത്രിയിലെത്തിയത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചെറുകുടലിലെ ശസ്ത്രക്രിയക്ക് ശേഷം തിങ്കളാഴ്ചയാണ് പുഷ്പനെ തലശേരിക്ക് മാറ്റിയത്. ആരോഗ്യസ്ഥിതിയും മറ്റും അന്വേഷിച്ചാണ് കോടിയേരി മടങ്ങിയത്. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.എ. എൻ.ഷംസീർ എം.എൽ.എ, സി .പി .എം ലോക്കൽ സെക്രട്ടറി വി .എം. സുകുമാരൻ എന്നിവരും ഒപ്പമുണ്ടായി.