narayanaprasad
മുനി നാരായണപ്രസാദ്

പാനൂർ: ആധുനിക ശാസ്ത്രത്തിന്റെയും ആനുഭൂതിക ദർശനത്തിന്റെയും സമന്വയമാണ് നാരായണ ഗുരുദർശനമെന്ന് മുനി നാരായണപ്രസാദ് പറഞ്ഞു. മേക്കുന്നിലെ കനകമല നാരായണ ഗുരുകുലത്തിലെ ഗുരുപൂജ യിലും ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്‌സ് ഓഫ് ബ്രഹ്മവിദ്യയുടെ ഈ വർഷത്തെ രണ്ടാം സെമിനാറിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ഗുരുദർശനം അദ്വൈത ദർശനമാണെന്നും അതിലൊരു ഭേദബുദ്ധിയുമില്ലെന്നും എല്ലാ ചിന്താ സമ്പ്രദായങ്ങളെയും അദ്വൈത ദർശനം ഉൾക്കൊള്ളുകയും അത് ശാസത്രീയമായി നടത്തുകയുമാണ് ഗുരുദർശനത്തിന്റെ ലക്ഷ്യമെന്നും മുനി പറഞ്ഞു. വാക്കു കൊണ്ട് പറയാനാവാത്തതും മനസ്സ് കൊണ്ട് ചിന്തിക്കാനാവാത്തതുമായ ആനുഭൂതിക ദർശനത്തെശാസത്രത്തിന്റെ ഭാഷയിൽ കോട്ടം വരുത്താതെ അവതരിപ്പിക്കാൻ സാധിക്കുമെന്നും ഗുരു,ദർശനമാലയിലൂടെ തെളിയിച്ചിട്ടുണ്ടെന്നും മുനി വ്യക്തമാക്കി. ഉപനിഷദ് ഉക്തി രഹസ്യമായ ബ്രഹ്മവിദ്യ സകല ശാസ്ത്രങ്ങൾക്കും ആധാരമായ ഒന്നാണെന്നും ആ തരത്തിലുള്ള ബ്രഹ്മ വിദ്യയെ കോട്ടം വരുത്താതെ ശാസ്ത്രീയമായി അവതരിപ്പിക്കാൻ കഴിയുമെന്നും, ലോക ചിന്തകരെയും ചിന്തകളെക്കും പഠിക്കുകയും എല്ലാറ്റിനെയും ഉൾക്കൊള്ളുന്നതുമായിരിക്കും 18, 19 ,20 തീയതികളിൽ നടക്കുന്ന സെമിനാറിന്റെ ലക്ഷ്യമെന്നും മുനി നാരായണപ്രസാദ് പറഞ്ഞു. 19 ന് കാലത്ത് ഗുരുമുനിനാരായണപ്രസാദ് കുട്ടികൾക്ക് വിദ്യാരംഭം കുറിക്കും. ഹോമം, ഉപനിഷത് പാരായണം, മുനിനാരായണപ്രസാദിന്റെപ്രവചനം, വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാർ എന്നിവ എല്ലാ ദിവസങ്ങളിലും നടക്കും പ്രാർഥനാ യോഗവും സൗഹൃദ സംഗമവും നടത്തും