കാഞ്ഞങ്ങാട്: വിശ്വാസത്തിന്റെ മറവിൽ നാട്ടിൽ കലാപമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പെരിയ ചാലിങ്കാലിൽ സി. കുഞ്ഞിക്കണ്ണൻ സ്മാരകം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കലാപമുണ്ടായാൽ അതിന്റെ പേരിൽ സംസ്ഥാന സർക്കാറിനെ പിരിച്ചുവിടാൻ കഴിയുമെന്നാണ് ചിലർ കരുതുന്നത്.ഒന്നാം വിമോചന സമരത്തിന്റെ പിന്നണിയിലുണ്ടായവരുടെ പിന്മുറക്കാരാണ് രണ്ടാം വിമോചനസമരത്തിന് കോപ്പുകൂട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.എം ജില്ലാ സെക്രട്ടറി എം ബാലകൃഷ്ണൻ ഫോട്ടോ അനാഛാദനം ചെയ്തു. കെ. കുഞ്ഞിരാമൻ എം.എൽ.എ ഹാൾ ഉദഘാടനം ചെയ്തു.
വി. നാരായണന അധ്യക്ഷത വഹിച്ചു.കെ.പി. സതീഷ് ചന്ദ്രൻ സി.പി.എം ജില്ലാ കമ്മറ്റി അംഗങ്ങളായ എം. പൊക്ലൻ, വി.വി രമേശൻ, ഏരിയ സെക്രട്ടറി കെ. രാജ്മോഹനൻ, ടി.വി കരിയൻ, സുനു ഗംഗാധരൻ, പി. കൃഷ്ണൻ, എൻ. ബാലകൃഷ്ണൻ, എൻ. കൃഷ്ണൻ, ലിഥീഷ് ചാലിങ്കാൽ ഷിജു കുമാർ, പി എം അബ്ദുൾ അസീസ് എന്നിവർ സംബന്ധിച്ചു.
സി.കെ വിജയൻ സ്വാഗതവും വി.കുഞ്ഞമ്പു നന്ദിയും പറഞ്ഞു.