തൃക്കരിപ്പൂർ:മാലിന്യ സംസ്കരണം വൃത്തിയുള്ള ചുറ്റുപാട് എന്ന സന്ദേശവുമായി വ്യാപാരികൾ ബോധവത്കരണം സംഘടിപ്പിക്കുമെന്നും ശാസ്ത്രീയമായ മാലിന്യ സംസ്കരണം ഉപയോഗിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃക്കരിപ്പൂർ യൂണിറ്റ് മർച്ചന്റ് യൂത്ത് വിംഗ് വാർഷിക ജനറൽബോഡിയോഗം ആവശ്യപ്പെട്ടു. ഏകോപന സമിതി തൃക്കരിപ്പൂർ യുണിറ്റ് പ്രസിഡണ്ട് കെ.വി ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. കെ. മുഹമ്മദ് ആരിഫ് അധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് കെ. മണികണ്ഠൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ എം. വിനീത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ സി. രഞ്ജിത്ത്, രഞ്ജിത്ത്, നൂറുൽ അമീൻ, വി.പി നാസർ. കെ. രുഗ്മണി,പി. പി ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു .ക്ഷേമ നിധിയിൽ നിന്നുള്ള മരണാനന്തര സഹായങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.
ഭാരവാഹികൾ: കെ മുഹമ്മദ് ആരിഫ് (പ്രസിഡന്റ് ), എ.കെ റഷീദ്, മയകൃഷ്ണൻ (വൈ പ്രസിഡന്റ് ) എം കെ മുഹമ്മദ് കുഞ്ഞി (ജനറൽ സെക്രട്ടറി ) ഫായിസ് കവ്വായി , മണികണ്ഠൻ (സെക്രട്ടറിമാർ ) കെ. അരുൺ കെ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.