കാഞ്ഞങ്ങാട്: ജമ്മു കാശ്മീരിലെ അണ്ടർ 17 ദേശീയ സ്‌കൂൾ ഫുട്‌ബാൾ കാർണിവെലിൽ പങ്കെടുക്കുന്ന അതിഞ്ഞാലിലെ അഷ്‌കർ ഉസ്മാന് ഗ്രീൻസ്റ്റാർ ആർട്‌സ് & സ്‌പോർട്‌സ് ക്ലബിൽ സ്വീകരണം നൽകി. പഴയകാല ഫുട്‌ബാൾ താരമായ പി.എം. ഷുക്കൂർ, റമീസ് അഹമ്മദ്, സലീം അതിഞ്ഞാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അഷ്‌കർ ഇപ്പോൾ തൃക്കരിപ്പൂർ ഫുട്‌ബോൾ അക്കാദമിക്ക് കീഴിലാണ് പരിശീലനം നടത്തുന്നത്. സംസ്ഥാന ഫുട്‌ബാൾ അസോസിയേഷൻ നടത്തിയ അണ്ടർ 17 ഫുട്‌ബാൾ മേളയിലും അസ്കർ കാസർകോട് ജില്ലാ ടീമിനായി മത്സരിച്ചിട്ടുണ്ട്.