പരിയാരം:നവീന ശസ്ത്രക്രിയാ രീതികൾ പരിചയപ്പെടുത്തുന്ന സഞ്ചരിക്കുന്ന മെഡിക്കൽ ട്രെയിനിംഗ് പ്രോഗ്രാമിന് പരിയാരം മെഡിക്കൽ കോളേജിൽ സ്വീകരണം നൽകി. മെഡിക്കൽ സൂപ്രണ്ട് ഡോ. എം. കെ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. എസ് .രാജീവ് മുഖ്യാതിഥിയായിരുന്നു. ജനറൽ സർജ്ജറി വിഭാഗം മേധാവി ഡോ. കുഞ്ഞമ്പു, ജൂനിയർ ഡോക്ടർമാർ, പി.ജി. വിദ്യാർത്ഥികൾ, ഹൗസ് സർജ്ജന്മാർ തുടങ്ങിയവർ ട്രെയിനിംഗിന്റെ ഭാഗമായി. ഗൈനക്കോളജി, ഓർത്തോപ്പഡിക്‌സ് സർജ്ജറി വിഭാഗങ്ങളിലെ ഡോക്ടർ മാർക്കുള്ള ട്രെയിനിംഗ് ഇന്ന് നടക്കും. രണ്ടുദിവസമാണ് പരിയാരത്ത് ജെ.ജെ.ഐ.ഡബ്യു നൂതന ശസ്ത്രക്രിയാ പരിശീലന ട്രെയിനിംഗ് നടക്കുന്നത്.