തളിപ്പറമ്പ്: തളിപ്പറമ്പിൽ എടിഎം കവർച്ചാ ശ്രമം. ഏഴാംമൈലിൽ വടക്കാഞ്ചേരി റോഡിന് എതിർവശത്തുള്ള ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മിലാണ് കവർച്ചാ ശ്രമം നടന്നത്. ക്യാമറക്ക് പെയിന്റടിക്കുകയും. ലൈറ്റുകൾ തകർക്കുകയും ചെയ്ത നിലയിലാണ്. തളിപ്പറമ്പ് പ്രിൻസിപ്പൽ എസ്‌ഐ കെ.ദിനേശന്റെ നേത്യത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
എഴാംമൈലിലെ ബേങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം കവർച്ച നടത്താൻ ശ്രമിച്ചത് വളരെ ആസൂത്രിതമായായിരുന്നു. വ്യാഴാഴ്ച്ച അർദ്ധരാത്രിക്ക് ശേഷമാണ് കവർച്ച നടത്തിയതെന്നാണ് കരുതുന്നത്. എ.ടി.എമ്മിന് മുന്നിലെ 2 ലൈറ്റുകൾ തകർത്ത മോഷ്ടാക്കൾ അകത്ത് കടന്ന് ക്യാമറക്ക് പെയിന്റടിച്ചു. തുടർന്ന് എ.ടി.എമ്മിന്റെ ബോഡി കവർ തകർക്കാനും ശ്രമിച്ചു. എന്നാൽ പിന്നീട് മോഷണശ്രമം ഉപേക്ഷിക്കുകയായിരുന്നെന്നാണ് കരുതുന്നത്.
വ്യാഴാഴ്ച്ച രാത്രി 11.59 നാണ് ക്യാമറക്ക് പെയിന്റടിച്ച തെന്ന് മനസിലായിട്ടുണ്ട്. രണ്ടു പേരുടെ ദൃശ്യം കാമറയിൽ തെളിഞ്ഞിട്ടുമുണ്ട്. പുലർച്ചെ 1.49 നാണ് എ.ടി.എമ്മിൽ നിന്ന് അവസാനമായി പണം പിൻവലിച്ചതെന്നും വ്യക്തമായിട്ടുണ്ട്. എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കുന്നതിൽ തടസമുണ്ടെന്ന് ബാങ്ക് അധിക്യതർക്ക് മനസിലായതിനെ തുടർന്ന് ഇന്നലെ വൈകുന്നേരം ആറോടെ നടത്തിയ പരിശോധനനയിലാണ് കവർച്ചാ ശ്രമം ബോധ്യമായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. മോഷണശ്രമം നടക്കുമ്പോൾ ഏഴ് ലക്ഷത്തിലേറെ രൂപ എ.ടി.എമ്മിൽ ഉണ്ടായിരുന്നതായി ബാങ്ക് അധികൃതർ പറഞ്ഞു. സമീപ പ്രദേശങ്ങളിലെ സി.സി ടി.വി. കാമറകൾ പൊലീസ് പരിശോധിച്ചുവരികയാണ്.