തലശ്ശേരി: പൂഴികടത്തു കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ കന്യാകുമാരി സ്വദേശി മണവിലാംഗത്തിൽ പ്രതീഷ് (35)നെയാണ് തലശ്ശേരി പൊലീസ് അറസ്റ്റുചെയ്തു. .വ്യാജ രജിസ്‌ട്രേഷൻ രേഖകൾ കാട്ടി നാഷണൽ പെർമിറ്റ് ലോറിയിൽ പൂഴികടത്തുന്നതിനിടയിൽ ന്യൂ മാഹി ചെക്ക് പോസ്റ്റിൽ അറസ്റ്റിലായ ഈയാൾ തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് ജാമ്യമെടുത്ത് മുങ്ങുകയുമായിരുന്നു.