പൊലീസ് സ്റ്റേഷനിൽ അക്രമാസക്തനായി
പയ്യന്നൂർ: വിസ വാഗ്ദാനം നൽകി പണം തട്ടിയെടുത്ത കേസിൽ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിരാമന്തളി കണ്ണങ്ങാട്ടിന് സമീപത്തെ ആലവളപ്പിൽ ദിജീഷി (28)നെയാണ് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ഈയാൾ കസ്റ്റഡിയിലിരിക്കെ സ്റ്റേഷനിൽ അക്രമാസക്തനായെന്ന് പൊലീസ് പറഞ്ഞു. ജിഡി ചാർജുള്ള ഉദ്യോഗസ്ഥന്റെ ഇരിപ്പിടത്തിലെ മേശയുടെ ഗ്ലാസുകൾ തകർത്തതായും പൊലീസ് വെളിപ്പെടുത്തി.
ഇരിട്ടി എടപ്പുഴയിലുള്ള ടിഫിൻ ജോസഫി (23)ന്റെ പരാതിയിലാണ് ദിജീഷിനെ അറസ്റ്റ് ചെയ്തത്. മസ്ക്കറ്റിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ് 19,500 രൂപ വാങ്ങി വിസയുമായി എയർപോർട്ടിലെത്താമെന്ന് പറഞ്ഞ് വിമാന ടിക്കറ്റ് നൽകി മുങ്ങിയെന്നതാണ് ടിഫിന്റെ പരാതി . ടിക്കറ്റുമായി എയർപോർട്ടിലെത്തിയപ്പോഴാണ് ടിക്കറ്റ് കാൻസൽ ചെയ്ത വിവരം അറിഞ്ഞത്. പയ്യന്നൂരിലെ ട്രാവൽ ഏജൻസികളിൽ നിന്നും ചെക്ക് നൽകി ടിക്കറ്റെടുക്കുകയും അക്കൗണ്ടിൽ പണമില്ലാത്തതിനെ തുടർന്ന് ട്രാവൽ ഏജൻസി ടിക്കറ്റ് കാൻസൽ ചെയ്യുകയുമായിരുന്നു.