പഴയങ്ങാടി:ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പഴയങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് നാമജപ ഘോഷയാത്ര നടത്തി. മാടായിക്കാവ് ക്ഷേത്രത്തിന് മുന്നിൽ മുൻ ബദരീനാഥ് റാവൽ ജി. ശ്രീധരൻ തന്ത്രി ഉദ്ഘാടനം ചെയ്തു. എരിപുരം വഴി പഴയങ്ങാടി ചുറ്റി സഞ്ചരിച്ച് നാമജപ ഘോഷയാത്ര പഴയങ്ങാടി പൊലീസ് സ്റ്റേഷന് മുന്നിലെത്തി. കെ. സജീവൻ, പ്രഭാകരൻ കടന്നപ്പള്ളി, ധനേഷ് ചെങ്ങൽ, എ.വി. കുഞ്ഞിരാമൻ, ചെറുതാഴം രാമചന്ദ്രൻ, ബി.പി. രാജീവൻ എന്നിവർ നേതൃത്വം നൽകി. പഴയങ്ങാടി എസ്.ഐ. ബിനുമോഹന്റെ നേതൃത്വത്തിൽ നാമജപ സംഘത്തെ സ്റ്റേഷന് മുന്നിൽ തടഞ്ഞു
പടം: പഴയങ്ങാടി പൊലീസ് സ്‌റ്റേഷന് മുന്നിൽ നാമജപ ഘോഷയാത്ര തടഞ്ഞപ്പോൾ.