പയ്യന്നൂർ: എടാട്ട് ദേശീയപാതയിൽ വീണ്ടും അപകടം. സ്വകാര്യ കാറും ടിപ്പർ ലോറിയും കൂട്ടിമുട്ടി കാർ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റു. ഉപ്പള സ്വദേശികളായ ബെന്നി, ജോസഫ്, ആൻ മേരി എന്നിവർക്കാണ് പരിക്കേറ്റത്. സഹകരണ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.
ഇന്നലെ ഞായറാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം. എടാട്ട്് ദേശീയപാതയിലെ തുടർച്ചയായ അപകടങ്ങളെക്കുറിച്ച് കേരളകൗമുദി ഇന്നലെ റിപ്പോർട്ട്് ചെയ്തിരുന്നു. കഴിഞ്ഞ അഞ്ചുദിവസങ്ങൾക്കിടയിൽ വ്യത്യസ്ത അപകടങ്ങളിൽ അഞ്ച് പേർ മരിക്കുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.