മുളിയാർ: മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എം.എൽ.എയുമായ പി.ബി. അബ്ദുൽ റസാഖിന്റെ നിര്യാണത്തിൽ മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ബോവിക്കാനം ടൗണിൽ സർവ്വകക്ഷി അനുശോചനം സംഘടിപ്പിച്ചു.
പ്രസിഡന്റ് കെ.ബി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. എം.സി. പ്രഭാകരൻ, എ.ബി.ശാഫി, ഖാലിദ് ബെള്ളിപ്പാടി, ബടുവൻ കുഞ്ഞി ചാൽക്കര, എം.കെ.അബ്ദുൽ റഹിമാൻ, ബി.സി. കുമാരൻ, മൻസൂർ മല്ലത്ത്, എം.എസ്. ഷുക്കൂർ,എം.എ.ഖാദർ, ബാലകൃഷ്ണൻ പാണൂർ, അബ്ദുൽ ഖാദർ കോളോട്ട്, ബാതിഷ പൊവ്വൽ, ബി.എം. അബൂബക്കർ, ബി.എം.ഹാരിസ്, അബ്ബാസ് കൊളച്ചപ്പ്, സിദ്ധീഖ് ബോവിക്കാനം, ബി.കെ.ഹംസ, ഷെഫീഖ് മൈക്കുഴി, മസൂദ് ബോവിക്കാനം, ഖാദർ ആലൂർ, എം.എ.നാസർ, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, എ.കെ. യൂസുഫ്, അബ്ദുൽ ഖാദർ കുന്നിൽ, അബ്ദുൽ റഹിമാൻ, അബ്ദുല്ല കൊളത്തുങ്കര, ഹംസ ചോയിസ്, അഷ്രഫ് ബോവിക്കാനം, മൊയ്തീൻ കുഞ്ഞിചാപ്പ, അസ്കർ ബോവിക്കാനം, ബോസ് ഷെരീഫ്, മുഹമ്മദ് മാർക്ക്, സക്കീർ അമ്മങ്കോട്, മുസ്തഫ ബിസ്മില്ല, മുഹമ്മദ് കുഞ്ഞി ആലൂർ, അബ്ദുല്ല ബാങ്കോക്ക് പ്രസംഗിച്ചു.