ഇരിട്ടി: കീഴ്പ്പള്ളിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ കാരക്കാട്ട് ചാക്കോ (92 ) നിര്യാതനായി. ഭാര്യ: പരേതയായ കുറുവിലങ്ങാട് കിഴക്കേപടവത്ത് കുടുംബാംഗം അന്നക്കുട്ടി. മക്കൾ: ചിന്നമ്മ, ജോർജ്ജ്, റോസമ്മ (ഹെഡ് നഴ്സ് ന്യൂയോർക്ക് സിറ്റി), മേരി (ഹെൽത്ത് സർവീസ്, ദുബായ്), ജോസ് (മാർജിൻ ഫ്രീ മാർക്കറ്റ്, ഇരിട്ടി ), സെബാസ്റ്റ്യൻ (ഫ്രാൻസ് ആൻഡ് ഓൽസൻ, ദുബായ് ), തോമസ് (യു.എസ്.എ), ത്രേസ്യാമ്മ (മെഡിക്കൽ പ്രാക്ടീഷണർ, യു.എസ്.എ), പരേതനായ കെ.സി. കുര്യൻ. മരുമക്കൾ: റോസമ്മ കുര്യൻ (ഫാൽക്കൺ സർവീസസ്, ദുബായ് ഇരിട്ടി), എൽസമ്മ ജോർജ്ജ്, ജോസഫ് കുരുവിള (യു.എസ്.എ ), ജോസഫ് തോമസ് (ദുബായ് ഇലക്ട്രിസിറ്റി), അഡ്വ. മാർഗരറ്റ് ജോസ് (കണ്ണൂർ ജില്ലാ പഞ്ചായത്തംഗം), ബിനു സെബാസ്റ്റ്യൻ (ദുബായ് ), ഷൈനി തോമസ് (യു. എസ്.എ), ഷാജു ആന്റണി (യു.എസ്.എ ), പരേതനായ ഓരത്തേൽ മാത്യു. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് കീഴ്പ്പള്ളി വി. ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളിയിൽ.