അഴീക്കോട്: സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാറായി വിരമിച്ച വൻകുളത്ത് വയലിലെ ശ്രീവത്സത്തിൽ കെ. രാഘവൻ (63) നിര്യാതനായി. കേരള സ്റ്റേറ്റ് സഹകരണ ഇൻസ്പെക്ടർ ആൻഡ് ഓഡിറ്റർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, കെ.എസ്.എസ്.പി.എ ജില്ലാകമ്മിറ്റി അംഗം, അഴീക്കോട് മണ്ഡലം പ്രസിഡന്റ്, ഗസറ്റഡ് ഓഫീസേർസ് യൂണിയൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പാറയിൽ ഷീല (സെക്രട്ടറി, അഴീക്കോട് സർവിസ് സഹ. ബാങ്ക്). മക്കൾ: രേഷ്ന (ഓസ്ട്രേലിയ), രാഹുൽ. മരുമകൻ: രാകേഷ് (ഓസ്ട്രേലിയ). സഹോദരങ്ങൾ: കെ. നാരായണൻ (ഇരിട്ടി), ജാനകി, മാധവി, നാരായണി, രോഹിണി. സംസ്കാരം ഇന്നു രാവിലെ 11ന് വൻകുളത്ത് വയൽ സമുദായ ശ്മശാനത്തിൽ.