നീലേശ്വരം: നഗരസഭയിൽ പുതിയ ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നതിനു വേണ്ടി നിലവിലുള്ള ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചു മാറ്റുന്നതിന്റെ ഭാഗമായി നഗരത്തിൽ നാളെ കാലത്തുമുതൽ താത്ക്കാലിക ഗതാഗത പരിഷ്കരണം ഏർപ്പെടുത്തുന്നു.
ഇതനുസരിച്ച് നീലേശ്വരത്തേക്ക് വരുന്ന എല്ലാ ടൗൺ ടു ടൗൺ ബസ്സുകളും, ഫാസ്റ്റ് പാസഞ്ചർ ബസ്സുകളും, കാസർഗോഡ്-കണ്ണൂർ റൂട്ടിലോടുന്ന ദീർഘദൂര ബസ്സുകളും മാർക്കറ്റ് ജംഗ്ഷനിൽ ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത് ഹൈവേ വഴി സർവീസ് നടത്തണം. ബാക്കി മുഴുവൻ ബസ്സുകളും മാർക്കറ്റ് ജംഗ്ഷനിൽ നിന്നും മെയിൻ ബസാറിൽ നിന്നും തളിയിലമ്പലം റോഡ് വഴി ഡോ:കെ.സി.കെ രാജാ ജംഗ്ഷനിൽ നിന്നും രാജാറോഡിൽ പ്രവേശിച്ച് മാർക്കറ്റ് ജംഗ്ഷൻ വഴി ഹൈവേയിലേക്ക് തിരിച്ചു പോകേണ്ടതാണ്. തളിയമ്പലം റോഡ് ഈ കാലയളവിൽ വൺവെയായി നിജപ്പെടുത്തി. ഈ ബസ്സുകൾക്ക് ബസ് സ്റ്റാൻഡിനി പകരമായുള്ള ബസ്സ്റ്റോപ്പ് ഫെഡറൽ ബാങ്ക് കെട്ടിടത്തിന്റെ മുൻവശമായിരിക്കും.
തളിയിലമ്പലം ജംഗ്ഷനു സമീപമുള്ള ഓട്ടോ സ്റ്റാൻഡ് തെരു റോഡിലേക്കും, കെ.സി.കെ രാജാ പരിസരത്തുള്ള ഓട്ടോ സ്റ്റാൻഡ് ബി.എസ്.എൻ.എൽ ഓഫീസ് പരിസരത്തേക്കും താത്ക്കാലികമായി മാറ്റി സ്ഥാപിച്ചു. മെയിൻ ബസാറിൽ ഇപ്പോഴുള്ള രïു വശത്തേയും സ്റ്റോപ്പുകളും നഗരസഭാ ഓഫിസിനു മുമ്പിലായി ക്രമീകരിച്ചു. നീലേശ്വരം ബസ് സ്റ്റാൻഡിൽ ഹോൾട്ട് ചെയ്തിരുന്ന ബസ്സുകൾ ഫെഡറൽ ബാങ്കിനു മുമ്പിൽ യാത്രക്കാരെ ഇറക്കി കരുവാച്ചേരി കാർഷിക ഗവേഷണ കേന്ദ്രത്തിനു സമീപം ഹൈവേയിൽ ഹോൾട്ട് ചെയ്ത് ബസ് പുറപ്പെടേണ്ട സമയത്ത് മാർക്കറ്റ് ജംഗ്ഷനിൽ നിന്നും യാത്ര തിരിക്കേïതാണ്. ഇതിനനുസൃതമായ ക്രമീകരണങ്ങൾ പൊലീസ് വകുപ്പും ട്രാൻസ്പോർട്ട് വകുപ്പും നടത്തുന്നതിന് ധാരണയായി.
ഗതാഗത പരിഷ്കരണം സംബന്ധിച്ച് 27 ന് വൈകുന്നേരം വീണ്ടും യോഗം ചേർന്ന് അവലോകനം നടത്തി ഉചിതമായ നടപടികൾ കൈക്കൊള്ളും..ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ ചെയർമാൻ പ്രൊഫ.കെ.പി.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, ബസ് ഉടമ പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ. പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.