kannur-university
kannur uni

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം.എ മലയാളം (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് - മാർച്ച് 2018) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം/സൂക്ഷ്മപരിശോധന/ഉത്തരക്കടലാസുകളുടെ പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ നവംബർ 2 വരെ സ്വീകരിക്കും.

എം.ബി.എ പരീക്ഷകൾ

അഫിയിലേറ്റഡ് കോളേജുകളിലെയും എം.ബി.എ സെന്ററുകളിലെയും ഒന്നും മൂന്നും സെമസ്റ്റർ എം.ബി.എ (റഗുലർ/സപ്ലിമെന്ററി-2014 അഡ്മിഷൻ മുതൽ - നവംബർ 2018/ജനുവരി 2019) ഡിഗ്രി പരീക്ഷകൾ യഥാക്രമം നവംബർ 26നും ജനുവരി 21നും ആരംഭിക്കും. ഒന്നാം സെമസ്റ്റർ ഓൺലൈൻ അപേക്ഷകൾ പിഴ കൂടാതെ 29 മുതൽ നവംബർ 3 വരെയും 160 രൂപ പിഴയോടെ 5 വരെയും സമർപ്പിക്കാം. മൂന്നാം സെമസ്റ്റർ ഓൺലൈൻ അപേക്ഷകൾ പിഴ കൂടാതെ ഡിസംബർ 26 മുതൽ ജനുവരി 3 വരെയും 160 രൂപ പിഴയോടെ 5 വരെയും സമർപ്പിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ട് (ചെലാനടക്കം) യഥാക്രമം നവംബർ 9, ജനുവരി 8 തീയതികൾക്കകവും എ.പി.സി യഥാക്രമം നവംബർ 16, ജനുവരി 11 തീയതികൾക്കകവും സർവകലാശാലയിൽ സമർപ്പിക്കണം.

പരീക്ഷാതീയതികൾ പുനഃക്രമീകരിച്ചു

22, 24, 26,29 തീയതികളിൽ നടത്താനുള്ള ഒന്നാം സെമസ്റ്റർ എം എസ്‌സി അപ്ലൈഡ് സുവോളജി, എം.എ ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ് പരീക്ഷകൾ യഥാക്രമം 29, 31, നവംബർ 2, 5 തീയതികളിൽ നടത്തും.