പിലാത്തറ: കൈതപ്രത്തെ കിഴക്കെ ആറ്റുപുറം വാസുദേവൻ നമ്പൂതിരി (കുട്ടേട്ടൻ, 71) നിര്യാതനായി. കണ്ണൂർ ഗവ. പ്രസ് ജീവനക്കാരനായിരുന്നു. മാതമംഗലം വാസുദേവൻ എന്ന തൂലികാനാമത്തിൽ ബാലസാഹിത്യരചനകൾ നടത്തിയിട്ടുണ്ട്. ഭാര്യ:സുഭദ്ര അന്തർജനം. മക്കൾ: ഉണ്ണികൃഷ്ണൻ (ഡ്രൈവർ, കെ.എസ്.ആർ.ടി.സി, മാനന്തവാടി ഡിപ്പോ), ഉഷ (കുഴിപ്രത്ത് ഇല്ലം, കുന്നമംഗലം), ഉമേശൻ, ഉമ. മരുമക്കൾ: വിദ്യ,ഹരി. സഹോദരി: കടവക്കാട്ടില്ലത്ത് അദിതി അന്തർജനം.