cheruvathur1
ചെറുവത്തൂർ നഗര വികസനത്തിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എം. രാജഗോപാലൻ എം.എൽ.എ നിർവ്വഹിക്കുന്നു.


ചെറുവത്തൂർ: ചെറുവത്തൂർ നഗരത്തിന്റെ വികസനം ലക്ഷ്യമാക്കിക്കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എം രാജഗോപാലൻ എം.എൽ.എ നിർവ്വഹിച്ചു. കയ്യൂർ ജംഗ്ഷൻ മുതൽ പാക്കനാർ ടാക്കീസ് വരെയുള്ള റോഡിന്റെ വീതി 14 മീറ്ററായി വികസിപ്പിച്ച് മെക്കാഡം ടാറിംഗ് ചെയ്യാനുള്ള നടപടിയാണ് ആദ്യമായി ആരംഭിച്ചത്.

98 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. ഡിവൈഡർ അടക്കം സ്ഥാപിച്ച് നഗരത്തിലെ ഗതാഗതം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് പദ്ധതി. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, ജനപ്രതിനിധികളായ കെ. നാരായണൻ, സത്യഭാമ, വെങ്ങാട്ട് കുഞ്ഞിരാമൻ, ദേശീയപാത എക്സിക്യൂട്ടിവ് എൻജിനീയർ പി.കെ പ്രകാശ് ബാബു, എ.കെ ചന്ദ്രൻ, എൻ.പി ദാമോദരൻ, വി. ചന്ദ്രൻ സംസാരിച്ചു.