തലശ്ശേരി: സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് തലശ്ശേരി നഗരത്തിൽ പ്രകടനം നടത്തിയ എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ മൈക്ക് ഉപയോഗിച്ചതിന് നേതാക്കളായ ഹസൻ, അർജുൻ ഉൾപ്പെടെ കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയാണ് കേസ്. തിങ്കളാഴ്ച വൈകിട്ട് എ.ബി.വി.പി, എം.എസ്.എഫ് സംഘടനകളും പ്രകടനം നടത്തിയിരുന്നെങ്കിലും എസ്.എഫ്.ഐയാണ് മൈക്ക് ഉപയോഗിച്ചത്. പഴയ ബസ്‌സ്റ്റാൻഡ് പരിസരത്ത് ശബ്ദകോലാഹലം ജനത്തിന് ശല്യമായതോടെ നിർത്താൻ പൊലീസ് നിർദേശിച്ചിരുന്നു. എന്നാൽ പ്രവർത്തകർ അനുസരിക്കാൻ തയ്യാറായിരുന്നില്ല.