തളിപ്പറമ്പ്: മാലിന്യകുഴിയിൽ വീണ പശുവിനേയും കിടാവിനേയും നാട്ടുകാരും അഗ്‌നിശമനസേനയും ചേർന്ന് രക്ഷിച്ചു. തളിപ്പറമ്പ് ദേശീയപാതയോരത്തെ ബെൽസ്‌ക്വയർ കോംപ്ലക്‌സിന് പിറകിലെ മാലിന്യകുഴിയുടെ സ്ലാബ് തകർന്നാണ് പശുവും കിടാവും വീണത്. ഈ ഭാഗത്ത് ആക്രി പെറുക്കാനെത്തിയ തമിഴ്‌നാട് സ്വദേശിയായ സ്ത്രീയാണ് ഇവയെ കണ്ടത്. കോംപ്ലക്‌സിലെ കച്ചവടക്കാർ അഗ്‌നിശമനസേനയെ വിവരം അറിയിച്ചതോടെ അസി.സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടിയുടെ നേതൃത്വത്തിലെത്തിയ സംഘം എട്ടടി ആഴമുള്ള കുഴിയിൽ നിന്നും ഒരു മണിക്കൂർ പ്രയത്നിച്ച് കരയിലേക്ക് കയറ്റി. മൂന്നുദിവസത്തിലേറെയായി കുഴിയിൽ കിടന്ന് അവശരായ ഇവയ്ക്ക് നാട്ടുകാർ ഭക്ഷണവും വെള്ളവും നൽകി.