കാഞ്ഞങ്ങാട്: കെ.എസ്.ടി.പി. റോഡിൽ യുവാവിനെ ഇടിച്ച് തെറിപ്പിച്ച് കടന്നുകളഞ്ഞ കാർ ബേക്കൽ പൊലീസ് ഉടമയുടെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു. പള്ളിക്കര കല്ലിങ്കാലിൽ താമസിക്കുന്ന ബീഹാർ സ്വദേശി ലോൽടു സദെയുടെ മകൻ മനോജ് സദെ(40)യെയാണ് ഞായറാഴ്ച രാത്രി എട്ടരയോടെ കോട്ടക്കുന്നിനും പള്ളിക്കര ടോൾ ബൂത്തിനും ഇടയിൽ വാഹനമിടിച്ചത്. കാർ ഇടിച്ച് റോഡിൽ വീണ മനോജ് സദെ ദേഹത്ത് ലോറി കയറി തൽക്ഷണം മരണപ്പെട്ടിരുന്നു. കാറിന്റെ ഉടമ പള്ളിക്കരയിലെ മുഹമ്മദ് നിഷാദിനെ(27) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വീട് കുത്തിതുറന്ന് പതിനേഴ് പവൻ മോഷ്ടിച്ചു

കാഞ്ഞങ്ങാട്: പൂട്ടിയിട്ട വീട് കുത്തിതുറന്ന് പതിനേഴ് പവൻ സ്വർണ്ണം കവർന്നു. കൊവ്വൽസ്റ്റോറിലെ സുധീറിന്റെ പൂട്ടിയിട്ട വീടിന്റെ അടുക്കളഭാഗത്തെ ഗ്രിൽ കുത്തിത്തുറന്ന് അലമാരിയിൽ സൂക്ഷിച്ചിരുന്ന 17 പവൻ ആഭരണങ്ങളാണ് മോഷ്ടിച്ചത്. പ്രവാസിയായ സുധീറിന്റെ ഭാര്യ വിദ്യയും രണ്ടുമക്കളുമാണിവിടെ താമസം. കഴിഞ്ഞ പതിനൊന്നിന് വീട് പൂട്ടി വിദ്യ മക്കളുമൊത്ത് ഗൾഫിൽ പോയിരുന്നു. ബാക്കി സ്വർണ്ണം കുടുംബവീട്ടിൽ സൂക്ഷിച്ചതിനാൽ നഷ്ടമായില്ല. വിദ്യയുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.

മറിഞ്ഞ ജെ.സി.ബിയിലെ

ഡ്രൈവർ രക്ഷപ്പെട്ടു കാഞ്ഞങ്ങാട്: പരപ്പ-മുണ്ടത്തടം റോഡിൽ ജെ.സി.ബി നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവർ ബീഹാർ സ്വദേശി ജിതേന്ദ്ര് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.