ത​ല​ശ്ശേ​രി​:​ ​മു​ൻ​ ​ബി.​ജെ.​പി.​ ​പ്ര​വ​ർ​ത്ത​ക​ന്റെ​ ​മൃ​ത​ദേ​ഹം​ ​അ​ട​ച്ചി​ട്ട​ ​വീ​ട്ടി​ൽ​ ​ക​ണ്ടെ​ത്തി​യ​തി​ൽ​ ​ദു​രൂ​ഹ​ത​യി​ല്ലെ​ന്ന് ​പോ​സ്റ്റ്‌​മോ​ർ​ട്ടം​ ​റി​പ്പോ​ർ​ട്ട്.​ ​ന്യൂ​മാ​ഹി​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​പ​രി​ധി​യി​ലെ​ ​മാ​ട​പ്പീ​ടി​ക​ ​പാ​ർ​സി​ക്കു​ന്നി​ലെ​ ​രാ​ധാ​കൃ​ഷ്ണ​ ​മ​ഠ​ത്തി​ന​ടു​ത്തെ​ ​കാ​ട്ടി​ൽ​ ​പ​റ​മ്പ​ത്ത് ​മ​നോ​ജി​(51​)​ന്റെ​ ​മ​ര​ണ​ത്തി​ലാ​ണ് ​നി​രീ​ക്ഷ​ണം.​ ​വീ​ട്ടി​ൽ​ ​ത​നി​ച്ച് ​താ​മ​സി​ക്കു​ന്ന​ ​മ​നോ​ജി​നെ​ ​ര​ണ്ട് ​ദി​വ​സ​ങ്ങ​ളാ​യി​ ​പു​റ​ത്ത് ​കാ​ണാ​തി​രു​ന്ന​തോ​ടെ​യാ​ണ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പ​രി​സ​ര​വാ​സി​ക​ൾ​ ​ജ​ന​വാ​തി​ൽ​ ​ത​ള്ളി​ ​തു​റ​ന്ന​ത്.​ ​ഇ​തോ​ടെ​യാ​ണ് ​ദു​ർ​ഗ്ഗ​ന്ധം​ ​വ​മി​ക്കു​ന്ന​ ​മൃ​ത​ദേ​ഹം​ ​ത​റ​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​വി​വ​ര​മ​റി​ഞ്ഞ് ​ന്യൂ​ ​മാ​ഹി​ ​പൊ​ലീ​സ് ​പ്രാ​ഥ​മി​ക​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​ത​റ​യി​ൽ​ ​ര​ക്ത​പ്പാ​ടു​ക​ളും​ ​ത​ല​യി​ൽ​ ​മു​റി​വും​ ​ക​ണ്ട​തോ​ടെ​യാ​ണ് ​സം​ശ​യ​ങ്ങ​ൾ​ ​തീ​ർ​ക്കാ​ൻ​ ​പ​രി​യാ​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലേ​ക്ക് ​കൊ​ണ്ടു​പോ​യ​ത്.​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ക​ര​ൾ​ ​രോ​ഗ​മാ​ണ് ​മ​ര​ണ​ ​കാ​ര​ണ​മെ​ന്ന് ​ക​ണ്ടെ​ത്തി.​ ​പ​രേ​ത​നാ​യ​ ​ഉ​ച്ച​മ്പ​ള്ളി​ ​ഗോ​വി​ന്ദ​ന്റെ​യും​ ​കാ​ട്ടി​ൽ​ ​പ​റ​മ്പ​ത്ത് ​മാ​ധ​വി​യു​ടെ​യും​ ​മ​ക​നാ​ണ് ​മ​നോ​ജ്.​ ​ശോ​ഭ,​ ​ഷീ​ല,​ ​രാ​ഗേ​ഷ് ​എ​ന്നി​വ​രാ​ണ് ​സ​ഹോ​ദ​ര​ങ്ങ​ൾ.​ ​