പയ്യന്നൂർ പുന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവം 2019 ഫെബ്രുവരി 4 മുതൽ 7 വരെ നടക്കും. പെരുങ്കളിയാട്ടത്തിനെത്തുന്ന പതിനായിരങ്ങൾക്ക് നൽകുന്ന അന്നദാനത്തിനാവശ്യമായ പച്ചക്കറികൾ ജൈവ കൃഷിയിലൂടെ സംഭരിക്കാനുള്ള ശ്രമത്തിലാണ് പെരുങ്കളിയാട്ട ആഘോഷക്കമ്മിറ്റി. ക്ഷേത്ര പരിധിയിലെ അഞ്ച് കേന്ദ്രങ്ങളിലായി എട്ട് ഏക്കർ സ്ഥലത്താണ് ജൈവ പച്ചക്കറി കൃഷി ചെയ്യുന്നത്. തെക്കെ ബസാറിൽ പയ്യന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ വിത്ത് നടീൽ ടി. വി. രാജേഷ് എം .എൽ. എ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയമാൻ എച്ച് എൽ ഹരിഹര അയ്യർ അധ്യക്ഷത വഹിച്ചു.നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ മുഖ്യാതിഥിയായി. കൃഷി ഓഫീസർ കെ സുനീഷ് ജൈവ കൃഷി രീതികൾ വിവരിച്ചു. കൗൺസിലർമാരായ വി നന്ദകുമാർ ,പി പ്രീത, ടി വി രജിത, ആഘോഷക്കമ്മിറ്റി വർക്കിങ്ങ് ചെയർമാൻ പി എ സന്തോഷ്, ജനറൽ കൺവീനർ പി തമ്പാൻ, പി മോഹനൻ, വി വി അശോകൻ, ടി രവീന്ദ്രൻ, അപ്പുക്കുട്ടൻ പച്ച, കെ ഹരിദാസൻ തുടങ്ങിയവർ സംസാരിച്ചു. ആചാര സ്ഥാനികരും ചടങ്ങിൽ സംബന്ധിച്ചു.