മാഹി: മയ്യഴി നഗരസഭയുടെ വീടും മാലിന്യ ശേഖരണ പദ്ധതിക്കു വേണ്ടി മാഹി ലേബര്‍ കോണ്‍ട്രാക്ട് കോ: ഓപറേറ്റീവ് സൊസൈറ്റി വാങ്ങിയ പുതിയ വാഹനത്തിന്റെ താക്കോല്‍ദാനവും ഫ്ളാഗ് ഓഫും പുതുച്ചേരി മുന്‍ ആഭ്യന്തരമന്ത്രി ഇ.വത്സരാജ് നിര്‍വ്വഹിച്ചു. സത്യന്‍ കേളോത്ത്,ഐ.അരവിന്ദന്‍, കെ.വി.ഹരീന്ദ്രന്‍, ശോഭ.പി.ടി.സി, ഷീജ.എ.പി, അഡ്വ.എം.ഡി.തോമസ്, കെ.ഹരീന്ദ്രന്‍, അഡ്വ: എ.പി.അശോകന്‍, അലി അക്ബര്‍ ഹാഷിം, പി.പി. ആശാലത, പി.ശ്യംജിത്ത്, നളിനി ചാത്തു സംബന്ധിച്ചു.