മാഹി .അഴിയൂർ ഗ്രാമപഞ്ചായത്തിൽ നവംബർ ഒന്നുമുതൽ പൂർണമായും ഫ്ളക്‌സ് നിരോധിക്കുവാൻ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. സർക്കാർ ഉത്തരവും ഹൈക്കോടതി നിർദേശവും കർശനമായി പാലിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം .ഇതോടെ പൊതു സ്ഥലങ്ങളിൽ ബോർഡ് സ്ഥാപിക്കുന്നവർ അപേക്ഷ നൽകി നിയമ പ്രകാരമുള്ള ഫീസ് നൽകണം..കെട്ടിടത്തിന്റെ മുകളിൽ പരസ്യ ബോർഡ് സ്ഥാപിച്ചവർ ഒക്ടോബർ 31 നകം കെട്ടിടത്തിന്റെ ഉറപ്പ് സംബന്ധിച്ച് സ്ട്രക്ചറൽ സ്റ്റബിലിറ്റി സർട്ടിഫിക്കറ്റ് പഞ്ചായത്തിൽ ഹാജരാക്കിയിട്ടില്ലെങ്കിൽ അത്തരം ബോർഡുകൾ നീക്കം ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു



കോൺഗ്രസ്സ് രാഷ്ട്രിയ വിശദീകരണ ജാഥ
മാഹി:മയ്യഴിയുടെ വികസന ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിയാത്ത മാഹി എം.എൽ.എ തികഞ്ഞ പരാജയമാണെന്ന് മാഹി ബ്ളോക്ക് കോൺഗ്രസ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണജാഥ മൂലക്കടവിൽ ഉദ്ഘാടനം ചെയ്ത് മുൻ എം.എൽ.എ ഇ.വത്സരാജ്. കഴിവുകേട് മറച്ചു വെയ്ക്കാൻ സി.പി.എം ഉൾപ്പെടെ നടത്തുന്ന പ്രചാരണം ജനങ്ങളുടെ മുന്നിൽ തുറന്നു കാട്ടും. താൻ പ്രതിപക്ഷത്തായിരുന്ന കാലത്ത് രംഗ സാമി സർക്കാറാണ് മാഹി നഗരസഭാ ഹാളിന് ഇ .വത്സരാജ് സിൽവർ ജൂബിലി ഹാൾ എന്ന പേർ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. കെ.പി.ബഷീർ ഹാജി അദ്ധ്യക്ഷത വഹിച്ചു. സത്യൻ കേളോത്ത്, കെ.മോഹനൻ, പ്രസീൽ ബാബു,ബിജു പ്രസാദ്, സെയിദ്, കെ.വി.ഹരീന്ദ്രൻ, അൻസിൽ അരവിന്ദ്, ശ്യംജിത്ത്, ആശാലത , ജിജേഷ്, കെ.കെ.വത്സൻ സംസാരിച്ചു. ജാഥ മാഹിയിൽ സമാപിച്ചു..