തലശ്ശേരി: വീട്ടമ്മയുടെ സ്വർണ്ണമാല പൊട്ടിച്ചോടുന്നതിനിടെ മോഷ്ടാവിനെ പരിസരവാസികൾ കൈയോടെ പിടികൂടി.പാനൂർ പൂത്തുരിലെ മുക്കത്ത് വീട്ടിൽ അജ്മലാണ്(24)ണ് പിടിയിലായത്. തലശ്ശേരി എം.എം റോഡിലെ സോമന്റ ഭാര്യ പാർവതിയുടെ മാലയാണ് പ്രതി വ്യാഴാഴ്ച ഉച്ചക്ക് പൊട്ടിച്ചോടാൻ ശ്രമിച്ചത്. പാർവ്വതി ബഹളം വച്ചതിനെ തുടർന്ന് അയൽവാസികളും മറ്റും ഓടിയെത്തി പ്രതിയെ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് പ്രതിയെ തലശ്ശേരി പൊലീസിന് കൈമാറി. പാനൂർ, കൊളവല്ലൂർ മേഖലകളിലായി നിരവധി മോഷണ കേസിലെ പ്രതിയാണ് അജ്മലെന്ന് പൊലീസ് പറഞ്ഞു.