പരീക്ഷാ ടൈംടേബിൾ
രണ്ടാം സെമസ്റ്റർ മേഴ്സി ചാൻസ് ബിരുദാനന്തര ബിരുദ സപ്ലിമെന്ററി പരീക്ഷകൾ 31നും, നാലാം സെമസ്റ്റർ നവംബർ 14നും മൂന്നാം സെമസ്റ്റർ ഡിസംബർ 5നും ഒന്നാം സെമസ്റ്റർ ഡിസംബർ 17നും ആരംഭിക്കും.
.
റദ്ദാക്കിയ ബി.കോം പരീക്ഷ നവംബർ 14ന്
ഒക്‌ടോബർ 22ന് നടത്തിയതും പിന്നീട് റദ്ദാക്കിയതുമായ അഞ്ചാം സെമസ്റ്റർ ബി.കോം ഡിഗ്രിയുടെ പേപ്പർ 5 ഇൻകം ടാക്സ് ലോ ആൻഡ് പ്രാക്ടീസ് II പുനഃപരീക്ഷ നവംബർ 14ന് നടത്തും.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ പി.ജി.ഡി.എൻ.ടി (റഗുലർ/ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - മാർച്ച് 2016) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനഃപരിശോധന/സൂക്ഷ്മപരിശോധന/ഉത്തരക്കടലാസുകളുടെ പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ നവംബർ 7 വരെ സ്വീകരിക്കും.
ഹാൾടിക്കറ്റുകൾ
30 മുതൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദ (സി.ബി.സി.എസ്.എസ് + സി.സി.എസ്.എസ്) പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എസ്‌സി മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, മൈക്രൊബയോളജി, ബയോടെക്‌നോളജി, കംപ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്സ്, ജിയോളജി, കൗൺസലിംഗ് സൈക്കോളജി (റഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് - മാർച്ച് 2018) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ. പുനഃപരിശോധന/സൂക്ഷ്മപരിശോധന/ഉത്തരക്കടലാസുകളുടെ പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ നവംബർ 7 വരെ സ്വീകരിക്കും.