മടിക്കൈ: മടിക്കൈയിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് മതിരക്കോട്ട് കുഞ്ഞിക്കണ്ണൻ (83) നിര്യാതനായി. സി.പി.ഐ കോട്ടക്കുന്ന് ബ്രാഞ്ച് കമ്മിറ്റിയംഗം. ഹൊസ്ദുർഗ് താലൂക്ക് കമ്മിറ്റി അംഗം, മണ്ഡലം കമ്മിറ്റി അംഗം, ജില്ലാ കൗൺസിൽ അംഗം, ദിനേശ് ബീഡി തൊഴിലാളി യൂണിയൻ താലൂക്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: മീനാക്ഷി. മക്കൾ: സുരേശൻ, പുഷ്പ. മരുമക്കൾ: പ്രസീത, കരുണാകരൻ. സഹോദരങ്ങൾ: പരേതരായ കോരൻ, അമ്പാടി, ചിരുത, കൊറുമ്പി.