രണ്ടാം വർഷ എം.കോം (വിദൂര വിദ്യാഭ്യാസം) ഡിഗ്രി (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് - ജൂൺ 2018) യുടെ വാചാ പരീക്ഷ നവംബർ 5, 7തിയതികളിൽ താവക്കര കാമ്പസിലെ യു.ജി.സി- ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് സെന്ററിലും കാഞ്ഞങ്ങാട് നെഹ്രു ആർട്‌സ് ആൻഡ് സയൻസ് കോളേജിലും നടക്കും. ടൈംടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യം.
പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (റഗുലർ), മാസ്റ്റർ ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം (സപ്ലിമെന്ററി), എം.എ ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ് (സി.സി.എസ്.എസ് - റഗുലർ), എം.എ റൂറൽ ആൻഡ് ട്രൈബൽ സോഷ്യോളജി (സപ്ലിമെന്ററി), എം.എസ്‌സി എൻവയോൺമെന്റൽ സയൻസ്, എം.എസ്‌സി ക്ലിനിക്കൽ ആൻഡ് കൗൺസലിംഗ് സൈക്കോളജി (റഗുലർ/സപ്ലിമെന്ററി) ഡിഗ്രി (മെയ് 2018) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന/സൂക്ഷ്മപരിശോധന/ഉത്തര ക്കടലാസുകളുടെ പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ നവംബർ 9വരെ സ്വീകരിക്കും.
31ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എ/എം.കോം (മേഴ്‌സി ചാൻസ് - മാർച്ച് 2018) പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.