കാസർകോട് : ബൈക്ക് ഓട്ടോയിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ദേഹത്തേക്ക് കെ. എസ്. ആർ. ടി. സി. ബസ് കയറി ദാരുണാന്ത്യം. ബങ്കര മഞ്ചേശ്വരം സ്വദേശി അബ്ദുർ റഹ്മാൻ റുഖിയ ദമ്പതികളുടെ മകൻ ബദറുദ്ദീൻ (26) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.50 മണിയോടെ ഉപ്പള ഹിദായത്ത് നഗർ ദേശീയപാതയിലാണ് അപകടം നടന്നത്. മംഗ്ലൂരുവിൽ നിന്നും കാസർകോട് ഭാഗത്തേക്ക് വരികയായിരുന്നു ബൈക്കും ഓട്ടോയും ബസും. യുവാവ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി. വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. മൃതദേഹം മംഗൽപ്പാടി ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. അവിവാഹിതനാണ്.