പയ്യന്നൂർ: കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രത്തിനു മുന്നിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കടന്നൽകൂട് ഭീഷണിയുയർത്തുന്നു. കോട്ടത്തുംചാൽ തുമ്പോട്ട റോഡിനടുത്ത ചെറിയ മരത്തിലാണ് കൂടുള്ളത്. ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ നടന്നു പോകുന്ന റോഡരികിലാണ് കൂടുള്ളത്. ഇതാണ് കൂടുതൽ ഭീതി പരത്തുന്നത്. മാത്രമല്ല സമീപത്ത് നിരവധി വീടുകളും ഉണ്ട്. ചെറിയ കമ്പിലാണ് കൂട് നിൽക്കുന്നത്. ഭാരം കൂടുമ്പോൾ കൂട് പൊട്ടിവീഴാനുള്ള സാധ്യതയുണ്ടെന്നും ഇത് മനുഷ്യർക്കുീ വളർത്തുമൃഗക്കങ്ങൾക്കും ഭീഷണിയാണെന്ന് നാട്ടുകാർ പറയുന്നു.